2023, ജനുവരി 28, ശനിയാഴ്‌ച

യാത്രയയപ്പ് നൽകി

 യാത്രയയപ്പ് നൽകി 


എൻ ജി ഓ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനം നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു .  ജില്ലാ സെക്രട്ടറി  ജോർജ്ജ് ആന്റണി

മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങിൽ സർവിസിൽ  നിന്നും വിരമിക്കുന്ന മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ  ആർ.റ്റി.നോബിൾസിംഗ് നെയും ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച കെ ബിജുവിനെയും  ജെ. ജോസ് ഫ്രാങ്ക്ളിൻ ആദരിച്ചു . 

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.എസ്.സജി,  വി.പി.ബാബാകുമാർ , ജില്ലാ ട്രഷറർ ഷൈജി ഷൈൻ , ജില്ലാ  വൈസ് പ്രസിഡന്റ് ബിജു എസ്   വി , ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷാജി എസ് , ഷിബി.എൻ.ആർ , കേരളം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് ഉണഷൻ നെയ്യാറ്റിൻകര മണ്ഡലം 

പ്രസിഡന്റ്  കെ ജെ.റോയ്, കേരളം പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഉപജില്ലാ സെക്രട്ടറി അമ്പിലാൽ, സംസ്ഥാന ആഡിറ്റർമാരായ എം.വിനോദ്കുമാർ , എസ്.സൈജു, ബാലു പവിത്രൻ, വനിതാ ഫോറം കൺവീനർ എസ്.ജി. അശ്വതി എന്നിവർ പ്രസംഗിച്ചു .

ബ്രാഞ്ച് പ്രസിഡന്റ് കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അജയാക്ഷൻ പി.എസ് സ്വാഗതവും  ബ്രാഞ്ച് ട്രഷറർ അജിത് കുമാർ വി നന്ദിയും പറഞ്ഞു .





























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രക്തസാക്ഷി ദിനം

 നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പ്രതിമയിൽ ആദരവർപ്പിക്കുന്നു