2023, ജനുവരി 28, ശനിയാഴ്‌ച

യാത്രയയപ്പ് നൽകി

 യാത്രയയപ്പ് നൽകി 


എൻ ജി ഓ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനം നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു .  ജില്ലാ സെക്രട്ടറി  ജോർജ്ജ് ആന്റണി

മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങിൽ സർവിസിൽ  നിന്നും വിരമിക്കുന്ന മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ  ആർ.റ്റി.നോബിൾസിംഗ് നെയും ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച കെ ബിജുവിനെയും  ജെ. ജോസ് ഫ്രാങ്ക്ളിൻ ആദരിച്ചു . 

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.എസ്.സജി,  വി.പി.ബാബാകുമാർ , ജില്ലാ ട്രഷറർ ഷൈജി ഷൈൻ , ജില്ലാ  വൈസ് പ്രസിഡന്റ് ബിജു എസ്   വി , ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഷാജി എസ് , ഷിബി.എൻ.ആർ , കേരളം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് ഉണഷൻ നെയ്യാറ്റിൻകര മണ്ഡലം 

പ്രസിഡന്റ്  കെ ജെ.റോയ്, കേരളം പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര ഉപജില്ലാ സെക്രട്ടറി അമ്പിലാൽ, സംസ്ഥാന ആഡിറ്റർമാരായ എം.വിനോദ്കുമാർ , എസ്.സൈജു, ബാലു പവിത്രൻ, വനിതാ ഫോറം കൺവീനർ എസ്.ജി. അശ്വതി എന്നിവർ പ്രസംഗിച്ചു .

ബ്രാഞ്ച് പ്രസിഡന്റ് കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അജയാക്ഷൻ പി.എസ് സ്വാഗതവും  ബ്രാഞ്ച് ട്രഷറർ അജിത് കുമാർ വി നന്ദിയും പറഞ്ഞു .





























2023, ജനുവരി 25, ബുധനാഴ്‌ച

R T NOBLE SINGH

സംഘാടന മികവിന്റെ സൗര തേജസ് 



കഴിഞ്ഞ മൂന്നുപതിറ്റാണ്ട് കാലമായി സർവീസ് സംഘടന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച 
 ശ്രീ ആർ ടി നോബിൾ സിംഗ് പടിയിറങ്ങുകയാണ് 
മറ്റു ബ്രാഞ്ച് കമ്മിറ്റികൾ ചിന്തിക്കുന്നതിനു മുമ്പ് കേരളത്തിൽ ആദ്യമായി ബ്രാഞ്ച് കമ്മിറ്റിക്ക് ആസ്ഥാന മന്ദിരം പണിത സംഘാടക മികവിന്റെ പേരാണ് നോബിൾ സിംഗ് 
ഇന്നും നെയ്യാറ്റിൻകരയിൽ മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ  ഏക ഓഫീസായി തലയെടുപ്പോടെ 
 രാജീവ് ഗാന്ധി എൻ ജി ഓ  ഭവൻ നിലകൊള്ളുന്നു .
കാലത്തിനു മുന്നേ സഞ്ചരിച്ച കർമ്മയോഗി 
സംഘാടനം എന്താണെന്ന് മറ്റുള്ളവർ പഠിക്കേണ്ട അപൂർവ്വ വ്യക്തിത്വം

സർവീസ് സംഘടനാ ചരിത്രത്തിൽ നാഴിക കല്ലായി മാറിയ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന്റെ ചുക്കാൻ പിടിച്ചത്  എക്കാലവും ഓർമ്മിക്കപ്പെടും എന്നുള്ള കാര്യത്തിൽ സംശയമില്ല 
നെയ്യാറ്റിൻകരയിലെ സർവീസ് സംഘടന രംഗത്ത് ചാരുതയേറിയ സംഘടനാ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് സഹപ്രവർത്തകർക്ക് കാണിച്ചുകൊടുത്ത 
എൻ ജി ഓ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയെ ദീർഘകാലം നയിച്ച 
ബ്രാഞ്ച് കമ്മിറ്റിയുടെ അമരക്കാരൻ മാത്രമായിരുന്നില്ല  ആർ ടി നോബിൾ സിംഗ് 
കേരളത്തിലാകെ  സംഘടനാ പ്രവർത്തനത്തിന് ഊർജ്ജം പകർന്ന പ്രതിഭയായിരുന്നു അദ്ദേഹം

ഊർജ്ജസ്വലതയോടെ ചുറുചുറുക്കോടെ മികവിന്റെ പര്യായമായി മാറി 
സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും  കൃത്യമായി നിറവേറ്റിയ നേതാവായിരുന്നു ആർ.ടി . സർഗാത്മ ആശയങ്ങൾ നിറഞ്ഞ ഒരു വ്യക്തി അല്ലെങ്കിൽ നേതാവിന്റെ എല്ലാ കഴിവുകളും ലഭിച്ച വ്യക്തിയെന്ന്  വിശേഷിപ്പിക്കാം നിശ്ചയദാർഢ്യത്തിന്റെ കഠിനാധ്വാനത്തിന്റെ ആൾരൂപമായ ശ്രീ ആർ ടി നോബിൾ സിംഗിനെ

നെയ്യാറ്റിൻകരയിലെ സർക്കാർ ജീവനക്കാരെ ഇത്രയും സ്വാധീനിച്ച ഒരു വ്യക്തി സമീപകാലങ്ങളിൽ ഒന്നും നമുക്ക് ഉണ്ടായിട്ടില്ല 
സ്വന്തം ജോലിയോട് അങ്ങേയറ്റത്തെ ആത്മാർത്ഥത പുലർത്തുമ്പോഴും സംഘടനാ പ്രവർത്തനം കടമയാണെന്ന് നിരന്തര പരിശ്രമം കൊണ്ട് തെളിയിച്ച ഒരാളാണ് അദ്ദേഹം 

സഹപ്രവർത്തകരെ ജീവനുതുല്യം സ്നേഹിച്ച സഹപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ 
എന്നും മുന്നിൽ നിന്ന തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമ

പ്രതിസന്ധികളിൽ തോറ്റു പിന്മാറുന്ന സംഘടനാ പ്രവർത്തകർക്ക് വീണ്ടും പ്രയത്നിക്കാനുള്ള 
പ്രോത്സാഹനമാണ് പ്രചോദനമാണ് ആർ ടി നോബിൾ സിംഗിന്റെ  മൂന്നു പതിറ്റാണ്ട് കാലം നീളുന്ന സർവീസ് ജീവിതം 

ഐതിഹാസികമായ 32 ദിവസത്തെ സമരത്തിന് നെയ്യാറ്റിൻകരയിൽ നേതൃത്വം നൽകുന്നതിലൂടെ നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട് ആർ ടി നോബിൾ സിംഗിന്.
നിരവധി പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ 
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ എല്ലാം വളരെ മനോഹരമായി പൂർത്തീകരിച്ച 
നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി കേരളത്തിന് സംഭാവന ചെയ്ത 
പ്രതിഭാ ശാലിയായ 
ശ്രീ ആർ ടി നോബിൾ സിംഗിന്
നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ സ്നേഹാശംസകൾ 

മതേതര ജനാധിപത്യ പ്രസ്ഥാനത്തിന് മികച്ചൊരു മുതൽ കൂട്ടാകാൻ
ശ്രീ ആർ ടി നോബിൾ സിംഗിന് കഴിയട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു










 

2023, ജനുവരി 13, വെള്ളിയാഴ്‌ച

മികവ് 2022

 ഉന്നത വിജയത്തിൻ്റെ 

ഉദാത്ത മാതൃകകൾക്ക് ആദരവ് 


NIRANJAN B S, SSLC (S/O SRI BABAKUMAR V P)


ANSA SEBAK, SSLC (D/O SRI. VIJAYARAJ S. )


JISHLI S S , PLUS TWO ( D/O SRI. SURESH KUMAR)


JUBY S RAJ, SSLC ( D/O SRI. SELVARAJ M)


.ARDRA C S , PLUS TWO ( D/O. SRI SAJI KUMAR R)

SARANG J SATHYA , SSLC (S/O SRI. JOSE S. )




ADWAID L AKSHAN, SSLC ( S/O SMT. LINITTA S V)


CHANDRA NAYAN S D , SSLC ( S/O SMT. DHANYA V. S. )



ALIN SWING L , PLUS TWO ( S/O SMT. LEKHA RANI G)


AMIN SWING L , PLUS TWO ( S/O SMT. LEKHA RANI G)








തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം

തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളന പോസ്റ്റർ









തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം ആരാധ്യനായ 
ലീഡർ കെ മുരളീധരൻ ഉൽഘാടനം ചെയ്യുന്നു 































കഴിഞ്ഞ വർഷങ്ങളിൽ വിരമിച്ച നേതാക്കൾക്ക് യാത്രയയപ്പും ,ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച നേതാക്കളേയും ,വിവിധ മേഖലയിൽ ഉന്നത വിജയം കൈവരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും മക്കൾക്കും അനുമോദനം

































 

രക്തസാക്ഷി ദിനം

 നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പ്രതിമയിൽ ആദരവർപ്പിക്കുന്നു