2023, ജനുവരി 12, വ്യാഴാഴ്‌ച

നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളന ഉദ്ഘാടനം

 NGO Association

നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം
അഡ്വ. എം. വിൻസൻ്റ് MLA
ഉദ്ഘാടനം ചെയ്യുന്നു.



ലീവ് സറണ്ടർ ഉത്തരവ്. സർക്കാരി​ന്റേത് ഒളിച്ചുകളി :
അഡ്വ. എം. വിൻ‍സന്റ് എം. എൽ. എ
ജീവനക്കാരോട് വഞ്ചനാപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അഡ്വ. എം. വിൻ‍സന്റ് എം. എൽ. എ. മെഡിസെപ്പിന്റെ പേരിലും സർക്കാർ വിഹിതം നൽകാതെ സർക്കാർ ജീവനക്കാരെ ചതിക്കുകയായിരുന്നു. ജീവനക്കാരുടെ വിഹിതം മാത്രം കൊണ്ട് നടത്തുന്ന ഒരു പദ്ധതിയെ സർക്കാർ സ്വന്തം പദ്ധതിയായി ചിത്രീകരിക്കുകയാണ് ; മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റിന്റെ പേരിൽ സർക്കാർ നൽകിയിരുന്ന സഹായം പോലും അവസാനിച്ച അവസ്ഥയാണ് നിലവിൽ. പല ആശുപത്രികളും മെഡിസെപ്പിന്റെ ആനുകൂല്യം നല്കാൻ തയ്യാറാകാത്തത് സർക്കാരിന്റെ പിടിപ്പുകേടാണ്. ക്ഷാമബത്ത കുടിശ്ശികയും സാമ്പത്തിക സ്ഥിതിയുടെ പേരു പറഞ്ഞു നല്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഭരണാനുകൂല സംഘടനകളുടെ നിശബ്ദത ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി,. കേരള എൻ ജി ഓ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം. വിൻ‍സന്റ് എം. എൽ. എ.
ബ്രാഞ്ച് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്സ് നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ വെൺപകൽ അവനീന്ദ്രകുമാർ, നെയ്യാറ്റിൻകര നഗരസഭാ പ്രതിപക്ഷ നേതാവ്
ജോസ് ഫ്രാങ്ക്ളിൻ, എൻ. ജി. ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്
വി.എസ്.രാഘേഷ്,
ജോർജ്ജ് ആന്റണി
, ആർ.റ്റി.നോബിൾസിംഗ്, വി.പി.ബാബാകുമാർ, എസ്.എസ്.സജി,
ഷൈജി ഷൈൻ, കെ.ജെ.റോയ്, ഷിബി.എൻ.ആർ,
എം. വിനോദ്കുമാർ,
എസ്.സൈജു, . ബാലു പവിത്രൻ, പി.എസ് .അജയാക്ഷൻ
, പി. സുജകുമാരി,
എന്നിവർ സംസാരിചു
ബ്രാഞ്ച് സെക്രട്ടറി കെ. വർഗ്ഗീസ് സ്വാഗതവും ബ്രാഞ്ച് വൈസ് പ്രസിഡന്റ് എസ്.ഷിബു നന്ദിയും പറഞ്ഞു
സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഭാരവാഹികൾ.
പ്രസിഡൻ്റ്
കെ. വർഗ്ഗീസ്സ്
വൈസ് പ്രസിഡൻ്റുമാർ
ഷിബു എസ്.
സുനിൽ ആർ,
പ്രദീപ് പി.കെ,
സുജകുമാരി പി
സെക്രട്ടറി
അജയാക്ഷൻ പി എസ്
ജോയിൻ്റ് സെക്രട്ടറിമാർ
പ്രദീപ്
എൻ യു. രാജേഷ്
എസ്. ലക്ഷ്മി
എൻ . ഷിബു
ട്രഷറർ
അജിത് കുമാർ വി
വനിതാ ഫോറം കൺവീനർ
അശ്വതി എസ്.ജി


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിഷേധാഗ്നി ജൂലൈ 1 ശമ്പള പരിഷ്കരണ ദിനം

 കേരള എൻ ജി ഒ അസോസിയേഷൻ   പ്രതിഷേധാഗ്നി   ജൂലൈ 1 ശമ്പള പരിഷ്കരണ ദിനം  ▶️2024 ജൂലൈ 1 പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ അനുവദിക്കു...